Monday, March 10, 2008

കിച്ചുവിന്റെ ചിന്തകള്‍ 2

ആദ്യ പോസ്റ്റ് വായിക്കാത്തവര്‍ ഒന്ന് ക്ലിക്കിയിട്ട്
ചില്ലറ നേരമ്പോക്കുകളും അല്പം കുറച്ച് കരച്ചിലും അതിലേറെ ചിരികളുമായി എന്റെ ജീവിതം മുന്നോട്ട്. ആന്റിയുടെ മോള് (പേരു പറഞ്ഞില്ല അല്ലേ സൂഫിയ- ഞാന്‍ എന്താ വിളിക്കുക? വിളിക്കാറാവുമ്പോള്‍ പറയാം) അത്ര പ്രശ്നമൊന്നും എനിക്കിപ്പോള്‍ ഉണ്ടാക്കാറില്ല.ആന്റീടെ കയ്യില്‍ നിന്ന് നല്ല തല്ല് വേടിക്കേണ്ടി വരുമെന്ന് അവള്‍ക്കറിയാം. പിന്നെ ആന്റിയാണ് എനിക്കിപ്പോള്‍ എപ്പോഴും കൂട്ട്. അമ്മ ജോലിക്ക് പോയി തുടങ്ങി. അമ്മ പോയാലും എനിക്ക് പ്രശ്നമില്ല ആന്റി എന്റെ കൂടെ എപ്പോഴും ഉണ്ടാവും.ഞാന്‍ ഉറങ്ങാന്‍ പാട്ട് പാടി തരുന്ന ആന്റിയെ എനിക്ക് വലിയ ഇഷ്ടമാണ്. ഞാന്‍ ആന്റിയുടെ കയ്യിലിരിക്കുകയാണെങ്കില്‍ അമ്മ വന്നാല്‍ കൂടി അറിയാറില്ലെന്നൊരു പരാതി അമ്മ ആന്റിയോട് പറയുന്നത് കേട്ടു.

പക്ഷെ ആന്റിയും മോളും രണ്ട് മാസം കൂടി കഴിഞ്ഞാല്‍ അങ്ങ് ദൂരെയുള്ള സ്ഥലത്ത് പോകും. ആന്റിക്ക് ഇനി അവിടെയുള്ള സ്കൂളിലാ ജോലി. വഴക്കാളിയാണേലും ആന്റിടെ മോള് വിട്ട് പിരിഞ്ഞ് പോകുമ്പോള്‍ എനിക്ക് ഇമ്മിണി വിഷമമുണ്ട്. സ്കൂളില്‍ നിന്ന് വരുമ്പോള്‍ അവള്‍ ഓടി വന്ന് ആദ്യം തിരക്കുന്നത് എന്നെയാണല്ലോ? കയ്യിലെ ചോക്ലേറ്റ് കാണിച്ച് ആരും കാണാതെ “തരാം ട്ടോ?” എന്ന അവള്‍ പറയും. അമ്മയൊ ആന്റിയോ കണ്ടാല്‍ നല്ല പെട കിട്ടുമെന്ന് അവള്‍ക്കറിയാം. അതാണ് ഈ ഒളിച്ചുകളി. അത് എന്റെ വായില്‍ വച്ച് തരാന്‍ അവള്‍ക്ക് കഴിയാറില്ല. ആന്റി രണ്ട് മാസം കഴിഞ്ഞ് പുതിയ സ്കൂളിലെ ടീച്ചറാവാന്‍ പോകുന്നതുകൊണ്ട് ഇപ്പോഴുള്ള സ്കൂളിലെ പണി നിറുത്തി.അല്ലേലും ആ സ്കൂളിലെ വിശ്രമമില്ലാത്ത പണി ആന്റിക്ക് ഇഷ്ടമല്ലാരുന്നു.

ആന്റിടെ മോള്‍ എല്ലാവരും “കാന്താരി” എന്ന് വിളിക്കുമെങ്കിലും എന്നോട് ഇപ്പോള്‍ വലിയ കൂട്ടാണ്. സ്കൂളില്‍ നിന്ന് വന്നാല്‍ വിശേഷങ്ങള്‍ എന്നോട് പിറു പിറുക്കും.സ്കൂള്‍ ആനിവഴ്സറിക്ക് അവളുടെ ഡാന്‍സ് ഉണ്ടത്രേ.... അവള്‍ പടിച്ചതൊക്കെ എന്റെ മുമ്പില്‍ വന്ന് കാട്ടും.ഞാന്‍ ചിരിക്കും അപ്പോള്‍ അവള്‍ക്ക് എന്തു സന്തോഷമാണെന്നോ?

ഒരു ദിവസം അവള്‍ ആകെ വിഷമത്തിലാ വന്നത്. എന്റെ അടുത്ത് വന്നിട്ട് മിണ്ടാതിരുന്നപ്പോള്‍ എനിക്ക് ബോറായി.ഞാന്‍ “ങ് ഗാ‍ാ ങ് ഗാ” ന്ന് മൂളി.
“മിണ്ടാതിരിയെടാ..., ഞാന്‍ വിഷമിച്ചിരിക്കുകയാണെന്ന് അറിയില്ലേ?“പിന്നെ ഞാന്‍ മിണ്ടിയില്ല.
“ടാ എനിക്ക് ടെസ്റ്റ് പേപ്പറിന്റെ മാര്‍ക്ക് കിട്ടി. ഫോറെ ഉള്ളൂ. അതേ തന്നുള്ളൂ, ആ ദുഷ്ട ടീച്ചര്‍ . നശിച്ച സ്കൂള്‍ എന്തായാലും കുറച്ച് നാള്‍കൂടി മതിയല്ലോ അവിടുത്തെ പഠിത്തം”.
“ങ് ങ് ങ് ഗാ ” ഞാന്‍ വീണ്ടും മൂളികേട്ടു.
“ഞാന്‍ മമ്മിയുടെ കൂടെ പോവുകയാണല്ലോ ? അവിടെ പുതിയ സ്കൂളില്‍, നീ വരുന്നോ? നിന്നെയും ആന്റിയെയും കൂടി കൊണ്ട് പോവാമെന്ന് ഞാന്‍ മമ്മിയോട് പറയാം ട്ടോ?
ഞാന്‍ ചിരിച്ചു. അവള്‍ക്ക് സന്തോഷമായി.
ആന്റി മാര്‍ക്ക് കുറഞ്ഞതിന് വഴക്ക് പറഞ്ഞപ്പോള്‍ ,പുതിയ സ്കൂളില്‍ ഞാന്‍ ചെല്ലട്ടെ... നിന്റെ ഇഷ്ടത്തിന് ഞാന്‍ മാര്‍ക്ക് വേടിച്ചു തരാമെന്ന് അവള്‍ പറയുന്നത് കേട്ടു.
പിന്നെ ഒരു ദിവസം അവള്‍ വന്നത് പുതിയ പ്രഖ്യാപനവുമായിട്ടാരുന്നു. “ ഞാന്‍ നാളെ മുതല്‍ ഈ സ്കൂളില്‍ പോകുന്നില്ല!” കാരണം അന്വേഷിച്ച അമ്മച്ചിക്ക് കിട്ടിയ മറുപടി ഇന്ന് സ്പോര്‍ട്സ് ഡേ ആയിരുന്നു. ഒരുപാട് ഐറ്റത്തില്‍ അവള്‍ പങ്കെടുത്തെങ്കിലും ഒന്നിനും മുന്‍പിലെത്താന്‍ കഴിഞ്ഞില്ല.

പാവം അമ്മച്ചി അവളെ സമാധാനിപ്പിച്ചു. ആ സ്കൂളില്‍ അവളുടെ ക്ലാസിലുള്ള മറ്റു കുട്ടികളെല്ലാം അവളെക്കാള്‍ ഒരു വയസിന് മുതിര്‍ന്നവരാണെന്നുള്ള ന്യായമാണ് അമ്മച്ചി കണ്ടെത്തിയത്.
അവളുടെ സ്കൂള്‍ വീടിന് തൊട്ട് അടുത്തായതുകൊണ്ട് ആനിവേഴ്സറിക്ക് ആന്റിയോടൊപ്പം ഞാനും അമ്മയും പോയി.

നല്ല പെര്‍ഫോമന്‍സായിരുന്നു നമ്മുടെ സൂഫിയയുടേതെന്ന് അമ്മ ആന്റിയോട് പറയുന്നത് കേട്ടു. കൊട്ടും മേളവും കേട്ടപ്പോള്‍ ഞാന്‍ കരഞ്ഞു. അത് കൊണ്ട് ഞാനും അമ്മയും പെട്ടെന്ന് തിരികെ വീട്ടില്‍ പോന്നു.

ഞങ്ങള്‍ വീട്ടില്‍ വന്ന് അല്പം കഴിഞ്ഞപ്പോള്‍ അതാ വരുന്നു അവള്‍ ഡാന്‍സിന്റെ വേഷത്തില്‍ തനിച്ച് , മുഖം കരഞ്ഞ് കലങ്ങിയിട്ടുണ്ട്. ആന്റി കൂടെയില്ലാരുന്നു.
അമ്മ എന്നെ അമ്മച്ചിയുടെ കയ്യില്‍ ഏല്‍പ്പിച്ചിട്ട് ഓടി പോയി അവളെ എടുത്തു.കാര്യം തിരക്കിയപ്പോള്‍ അവളുടെ നിലവിളി ഉച്ചത്തിലായി.പിന്നീടാണറിഞ്ഞത് കലാപരിപാടികള്‍ കഴിഞ്ഞ് സ്കൂളില്‍ ടോപ് സ്കോറര്‍സിന്റെയും സ്പോര്‍ട്സ് ജേതാക്കളുടെയും സമ്മാന ദാനം ഉണ്ടായിരുന്നു.

അവളുടെ കൂട്ടുകാരികളുടെ എല്ലാം പേരു വിളിച്ച് ഫാദര്‍ ഓരൊ സമ്മാനങ്ങള്‍ കൊടുത്തു. അടുത്ത കൂട്ടുകാരി ഫാത്തിമയുടെ പേരുവിളിച്ചപ്പോള്‍ അവളുടെ കയ്യില്‍ പിടിച്ച് വേദിയിലേക്ക് കയറിപോകാന്‍ ശ്രമിച്ചപ്പോള്‍ ,ഒരു ടീച്ചര്‍ ഇവളെ പിടിച്ചു മാറ്റി.

പ്രതിഷേധത്തിലാണ്, ആരും അറിയാതെ താഴെയുള്ള വീട്ടിലേക്ക് ഒറ്റയ്ക്ക് തിരികെ പോന്നത്. സ്കൂളിന്റെ മുറ്റത്ത് നിന്ന് ആന്റി നോക്കുന്നുണ്ടായിരുന്നു. ന്റെ അമ്മ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അവരൊക്കെ വലിയ പിള്ളേരായതു കൊണ്ടല്ലേ അവരോട് മത്സരിച്ച മോള്‍ തോറ്റത്.മോള്‍ ഇനി പുതിയ സ്കൂളില്‍ പോകുമ്പോള്‍ അവിടെ എല്ലാത്തിനും ഒന്നാമത് ആവുമല്ലോ? പിന്നെ ഇതെന്താ സ്കൂള്. അവിടെയാകുമ്പോള്‍ മോള്‍ക്ക് പഴയതു പോലെ ഹിന്ദിയും ഇഗ്ലീഷും പറയുന്ന കൂട്ടുകാരെയും‍, ടീച്ചേഴ്സിനെയും കിട്ടുമല്ലോ?. (നേരത്തെ ഇവള്‍ 3 വയസ് വരെ നോര്‍ത്ത് ഇന്ത്യയില്‍ അവളുടെ പപ്പയുടെ ജോലിസ്ഥലത്തായിരുന്നു.)

ഇനി ഒരു ദിവസം കൂടി ഞാനീ സ്കൂളില്‍ പോകുന്നില്ല എന്ന പ്രഖ്യാപനത്തോടെയാണ് അന്ന് അവള്‍ കരച്ചില്‍ അവസാനിപ്പിച്ചത്.പിന്നീട് കൂട്ടുകാരി ഫാത്തിമ വന്ന് തനിക്ക് കിട്ടിയ രണ്ട് സമ്മാനങ്ങളില്‍ ഒന്ന് അവള്‍ക്ക് കൊടുക്കാമെന്ന് പറഞ്ഞിട്ട് കൂടി അത് വാങ്ങാന്‍ ആത്മാഭിമാനം അവളെ സമ്മതിപ്പിച്ചില്ല.അവസാനംഎന്റെ അമ്മയുടെ അനുനയത്തിലാണ് അവള്‍ ഒതുങ്ങിയത് .

“കിച്ചുന്റെ പപ്പ, നിന്റെ അങ്കിള്‍ വരുമ്പോള്‍ നിനക്ക് എന്താ സമ്മാനം വേണ്ടതെന്ന് പറഞ്ഞാല്‍ പോരെ? നിനക്ക് കൊണ്ടു തരില്ലേ?” എന്റെ അമ്മ അവളോട് പറഞ്ഞു. അതോട് കൂടി പുതിയ സമ്മാനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലേക്ക് അവള്‍ പോയി.

പപ്പ ഉടനെ വരുമെന്ന് അമ്മ പറയുന്നു. പക്ഷെ പപ്പ വരുമ്പോഴേക്കും ആന്റിയും അവളും പോകില്ലേ?

8 comments:

മാണിക്യം said...

കിച്ചുവിന്റെ വിശേഷം നോക്കിയിരിക്കുകയായിരുന്നു
സൂഫിയയുടെ വിഷമങ്ങള്‍ ശരിക്കും വിഷമങ്ങള്‍ തന്നെ: 4 മാര്‍ക്ക് മാത്രം കൊടുക്കുന്ന‘ദുഷ്ടറ്റീച്ചര്‍‌’
ഒന്നിനും മുന്‍പിലെത്താന്‍ കഴിയാത്ത സ്കൂളില്‍ പോകുന്നില്ല ഉറച്ച തീരുമാനം അതു പറയാനുള്ള തന്റേടം, അതു നന്നായി .. സൂഫിയമോളെ
പുതിയ സ്കൂളില്‍ ചെന്ന് ഇഷ്ടത്തിന് മാര്‍ക്ക് വേടിച്ചു മിടുക്കിയായി വരാന്‍ എന്റെ പ്രാര്‍ത്ഥന....
കിച്ചു ഈ പൊസ്റ്റ് വളരെ ഇഷ്ടമായി അഭിനങ്ങനങ്ങള്‍ ..
അപ്പൊള്‍‌ ഐശ്വര്യമായി തേങ്ങ ഞാന്‍ തന്നെ ഉടക്കുന്നു!
(( ട്ടേ ))

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹെന്റമ്മോ പിള്ളെരുടേ ഒരോരോ പ്രതിക്ഞകളെ.

എഴുതൂ ഇനിയും തൂലികതുമ്പില്‍ വിരിയുന്നത് വര്‍ണ്ണങ്ങളാക്കൂ..ആശംസകള്‍.

ജോസ്‌മോന്‍ വാഴയില്‍ said...

കിച്ചൂ.... ഇനിയുമിങ്ങനെ ചിന്തകളെഴുതൂ... ഒന്നാമനാവൂ...!!!

കൊള്ളാട്ടോ...!!!

എല്ലാം കിച്ചു പറഞ്ഞ് തന്നാതാവും അല്ലേ മൂസാക്കേ...!!!!

കൊള്ളാട്ടോ...!!!!

Malayali Peringode said...

പുതിയ ഉടുപ്പ്,
പുതിയ കുട,
പുതിയ പാവ,
പുതിയ കാര്‍,
പിന്നെയോ!

മരമാക്രി said...

"കഥയും കാലവും ജനിയും മരണവും ഒരുമിച്ചു പുല്കുമീ കടല്പാല വീഥിയില്‍
എന്റെ കനവുകളും നിന്റെ നിശ്വാസവും ഒരേ കാല്പാടുകള്‍ പിന്തുടരട്ടെ" - വായിക്കൂ: ചെരിപ്പ് (ഒരു കാപ്പിലാന്‍ മോഡല്‍ പൊട്ടക്കവിത) http://maramaakri.blogspot.com/

Mr. X said...

ഒരു ബ്ലോഗ് തുടങ്ങി...
തസ്കരവീരന്‍
(ഈ പരസ്യം ഇത്തവണത്തേക്കു മാത്രമാണ് കേട്ടോ, പിണങ്ങിക്കളയല്ലേ...)

Unknown said...

Well well well......

ജിജ സുബ്രഹ്മണ്യൻ said...

കൊള്ളാല്ലോ കിച്ചൂന്റെ ചിന്തകള്‍