Wednesday, January 30, 2008

ഞാന്‍ കിച്ചു

ഞാന്‍ കിച്ചു. എന്റെ പ്രായം എത്രായാന്നറിയോ ? 4 മാസമേ ആയുള്ളൂ.ഹ ഹ നാലുമാസമേ ആയുള്ളുവെങ്കില്‍ നീയെങ്ങനാ കഥ എഴുതുന്നേ? ന്നാവും ഇപ്പോഴുള്ള നിങ്ങടെ ചോദ്യം. ന്റെ പപ്പയാ എഴുതുന്നത് ഇത്.

4 മാസം മുമ്പാ ഞാന്‍ ജനിച്ചത്. ഒരു ആശുപത്രിയില്‍ . ഒരു നഴ്സ് ന്നെ എടുത്തു കൊണ്ട് ന്റെ മുത്തശീടെ കയ്യില്‍ കൊടുത്തു. (മുത്തശ്ശീനെ അമ്മച്ചീന്ന് വിളിക്കാനാ ഉദ്ദേശിച്ചിരിക്കുന്നേ). അപ്പോഴാണ് ഞാന്‍ ആദ്യമായി ന്റെ പപ്പായെ കാണുന്നത്.അല്‍പ്പം ബുള്‍ഗാന്‍ താടിയൊക്കെ വച്ചിട്ടുള്ള ആകാംക്ഷ നിറഞ്ഞ മുഖം, ന്റെ ദേഹത്തു ആ മുഖം മുട്ടിച്ചു ട്ടോ , ആ കുറ്റി രോമങ്ങള്‍ എന്നെ നോവിച്ചിട്ടുണ്ടാവണം . ഞാന്‍ കരഞ്ഞു. അത് മനസിലായിട്ടാവണം . പിറ്റേ ദിവസം പപ്പ വന്നപ്പോള്‍ ക്ലീ ഷേവ് ആയിരുന്നു.

ആ ദിവസങ്ങളില്‍ എനിക്ക് ഉറക്കം കൂടുതലായിരുന്നു. അതാവണം എന്റെ ആന്റീടെ മോള്‍ ന്റെ അമ്മയോട് ചോദിച്ചത് “ ഞാന്‍ കാണാന്‍ വരുമ്പഴെല്ലം ഈ വാവയെന്താ ഉറങ്ങുന്നത്?. “ എന്നെ ഉണര്‍ത്തിയതുകൊണ്ടാവണം ഞാനിത്രയും കേട്ടത്.അമ്മയോട് ചേര്‍ന്ന് കിടന്നുള്ള ഉറക്കവും രാത്രി യില്‍ അമ്മയെ ഉറക്കാതെ യുള്ള കരച്ചിലും എനിക്ക് രസമായിരുന്നല്ലോ?


പിന്നെ എന്റെ അമ്മ ജനിച്ചു വളര്‍ന്ന വീട്ടിലായിരുന്നു 2 മാസത്തോളം.അവിടെ യെത്തി 2 ദിവസം കഴിഞ്ഞപ്പോഴേക്കും പപ്പ ദുബായിലേക്ക് തിരിച്ചു പോയി. പോകുന്ന ദിവസം എന്നെ എടുത്ത് കുറേ നേരം എന്റെ മുഖത്ത് നോക്കിയിരുന്ന പപ്പ, അടുത്ത് വേദനയോടെ പപ്പയെ യാത്രയാക്കാന്‍ ശ്രമിക്കുന്ന അമ്മ,അവരുടെ ഇടയിലാരുന്നു ഞാന്‍ അധികസമയവും. എനിക്കും വിഷമം തോന്നിയ ദിവസമായിരുന്നു അത്. പപ്പ കുറേക്കാലം കഴിഞ്ഞ് എനിക്ക് സമ്മാനങ്ങളുമായി വരുമെന്ന് സ്വപ്നം കാണാന്‍ അറിയില്ലായിരുന്നു അന്നെനിക്ക്.

അവിടെ ഓരോരുത്തരും എന്റെടുത്ത് വന്ന് മുഖത്ത് നോക്കി ചിരിക്കും, കാര്യം പറയും, പപ്പയുടെ പേരിനോട് കുഞ്ഞേയെന്ന് ചേര്‍ത്തു വിളിക്കും. ഇവരുടെ കാര്യം കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ എനിക്ക് ദേഷ്യം വരുമായിരുന്നു. ദേഷ്യം വന്നാല്‍ ഞാന്‍ എന്റെ മുഖം ചുളിച്ച് കരയും. മമ്മി വന്നെടുത്താലേ ഞാന്‍ പിന്നെ കരച്ചില്‍ നിറുത്തു.പുറത്ത് റോഡിലൂടെ പോകുന്ന വണ്ടി ഹോണ്‍ മുഴക്കുമ്പോള്‍ ഞാന്‍ ഞെട്ടും. ഞാന്‍ കുഞ്ഞല്ലേ ഇവര്‍ക്കു ഹോണ്‍ മുഴക്കാതെ പോയാലെന്താ?. അടുത്തു സ്കൂളില്‍ പഠിക്കുന്ന ചേട്ടന്മാര്‍ റോഡിനു നടുവില്‍ നിന്നും മാറാത്തതു കൊണ്ടാവും വാഹനങ്ങള്‍ ഹോണ്‍ മുഴക്കുന്നത്.

ഇടയ്ക്ക് അവധി ദിവസങ്ങളില്‍ ആന്റിയുടെ കൂടെ എന്നെ കാണാന്‍ വരുന്ന ആന്റിടെ മോള്‍ കിച്ചുവാവയെ നമ്മടെ വീട്ടില്‍ കൊണ്ടുപോവണമെന്ന് നിര്‍ബന്ധം കൂട്ടുമായിരുന്നു. ഒടുവില്‍ ഉച്ചത്തില്‍ കരഞ്ഞു കൊണ്ടാണ് അവള്‍ അവിടം വിട്ട് പോരുന്നത്. ഈ സമയത്താണ് അമ്മച്ചിയ്ക്ക് (പപ്പയുടെ അമ്മ) സുഖമില്ലാതെ ഹോസ്പിറ്റലില്‍ അഡ്മിറ്റായതും . അമ്മച്ചി ഡിസ്ചാര്‍ജ് ചെയ്തതിന്റെ പിറ്റേന്നാണ് ഞാന്‍ എന്റെ വീട്ടിലെത്തുന്നത് . എന്നെ കണ്ടപ്പോ അമ്മച്ചിയുടെ അസുഖമെല്ലാം മാറിയെന്ന് പിന്നീട് ആന്റി പറയുന്നത് കേട്ടു.

പിറ്റേന്ന് ആന്റീടെ മോള് ( എന്തു വിളിക്കണമെന്ന് തീര്‍മാനിച്ചിട്ടില്ല, നാക്ക് വയങ്ങും പോലെയാവും) സ്കൂളിലെ ഫുള്‍ ടീമുമായി ആണ് വന്നത്. എന്നെ അവര്‍ക്ക് കാണിച്ചു കൊടുത്ത് അവള്‍ ഗമപറയുന്നുണ്ടായിരുന്നു. എനിക്കും രസമുണ്ടായിരുന്നു അവരെ കാണാന്‍ എല്ലാവരും ഒരേ കളറിലും സ്റ്റയിലിലുമുള്ള ഡ്രസാണു ധരിച്ചിരുന്നത്. ഇടക്ക് ഒരാള്‍ എന്നെ തൊട്ട് നോക്കാന്‍ മുതിര്‍ന്നപ്പോള്‍ അവളുടെ കൈ തട്ടിമാറ്റി വഴക്ക് പറയാനും തുടങ്ങി അവള്‍. എന്നെ തൊടുന്നതിന് നാളെ മുതല്‍ കൂട്ടുകാരില്‍ നിന്ന് എന്തെങ്കിലും കൈക്കൂലി ഡിമാന്റ് ചെയ്യാനുള്ള സാധ്യത കാണുന്നുണ്ട്. ആന്റീടെയല്ലേ മോള്‍.

ഇപ്പോള്‍ എനിക്ക് ചിരിക്കാനറിയാമെന്നാ അമ്മ പറയുന്നത്. പതുക്കെ കമിഴ്ന്ന് കിടക്കാനും ശ്രമിക്കും. അല്ലെങ്കി തന്നെ എന്നും ഇങ്ങനെ കിടക്കാന്‍ ആരാ ഇഷ്ടപെടുക?.ആന്റീടെ മോള്‍ ഞാന്‍ വിചാരിച്ച പോലെയല്ല ചിലപ്പോള്‍ എന്നെ നോവിക്കും. അവളുടെ പപ്പ വന്നതില്‍ പിന്നെയാ പ്രശ്നം . അവളുടെ പപ്പ എന്നെ എടുത്ത് കൊഞ്ചിക്കുന്നത് അവള്‍ക്കിഷ്ടമല്ല. അതാണ് എന്നെ തരംകിട്ടിയാല്‍ നോവിക്കാന്‍ ശ്രമിക്കുന്നതിന് കാരണമെന്നാ എല്ലാരും പറയുന്നത്. പിന്നെ ചിലപ്പോള്‍ അവള്‍ അമ്മയുമായും വഴക്കിടും എന്നെ അവള്‍ക്ക് കുളിപ്പിക്കണം ,എണ്ണതേപ്പിക്കണം, അവളുടെ ചോക്ലയിറ്റ് അവള്‍ തന്നെ എന്റെ വായില്‍ വച്ചുതരണം . ഇതൊക്കെയാണ് ആവശ്യങ്ങള്‍ . അമ്മ സമ്മതിക്കില്ല . അല്ലെങ്കില്‍തന്നെ ആ കൈ കാണുമ്പോഴേഎനിക്കു പേടിയാണ്,.എപ്പോഴാണ് ആ വിരലുകള്‍ എന്റെ തൊലിയില്‍ അമരുക എന്ന് പറയാനാവില്ലല്ലോ?

(തുടരും)

14 comments:

Malayali Peringode said...

സത്യം പറയാലോ, വായിച്ചിട്ടില്ല.
ഈ ബ്ലോഗിലെ ഉദ്ഘാടന കമെന്റ് പിന്നെ ഇടാന്‍ കഴിഞ്ഞില്ലെങ്കിലൊ?
അതുകൊണ്ട് ഐശ്വര്യമായി ഒരു തേങ്ങ ഉട്യ്ക്കട്ടെ!
ഇനി വായന കഴിഞ്ഞ് ബാക്കി.....

:)

മാണിക്യം said...

(((ട്ടേ)))
തേങ്ങ ഞാന്‍ ഉടച്ചു !!
(മലയാളി, തേങ്ങാ പൊട്ടില്ലാ)

ഞാന്‍ കിച്ചു !!

മൂസ്സാ വളരെ നന്നായി തുടക്കം...
അതോരു നല്ലാ ആശയം ആണ്‍ കിച്ചു മോന്റെ
വീക്ഷണത്തിലൂടെയുളള ആ കഥപറച്ചില്‍..
ആദ്യ ഭാഗം നന്നായി
കിച്ചു മോന്‍ പപ്പയെ തിരക്കി വന്നു അല്ലേ?
കിച്ചു മോന്റെ ചിത്രവും ആയിട്ടുള്ള സല്ലാപം
പോരട്ടെ ബാക്കി കൂടി വേഗം പറയൂ......

usha said...

കിച്ചു ഇപ്പോളെ തുടങ്ങിയോ ആള്‍ക്കാരെ വധിക്കാന്‍.. എന്നാലും നല്ല രസമാരുന്നു കേട്ടൊ...ആന്റീടെ മോളെ ഇപ്പോള്‍ പേടിച്ചാലും കിച്ചു കാരണം ആ മോള്‍ ഇനി എത്ര അടി കിട്ടാന്‍ ഇരിക്കുന്നു... നീ അല്ലെ മോന്‍ നിന്റെ പപ്പായുടെ സ്വഭാവം ഇല്ലാതെ ഇരിക്കുമോ....ഹഹഹ..


ഇനിയും വരണെ കിച്ചു വിശേഷങ്ങളും ആയിട്ട്

Renoof Hamza Chavakkad said...

മൂസ്സാക്കാ കലക്കിയിട്ടുന്‍ഡ് ട്ടൊ...ഇതിന്‍ഡെ ബാക്കി എപ്പൊ പ്രതീക്ഷിക്കാം...എന്തായാലും കിച്ചൂന് എന്ഡെ വക ഒരു ഉമ്മാ‍ാ‍ാ‍ാ‍ാ....മൂസ്സാക്ക ഇതങ്ങോട്ട് എതിക്കണെ...

Unknown said...

ഞാന്‍ കാണുമ്പഴൊക്കെ വല്യ ആറ്റിറ്റ്യൂഡാ ഈ കിച്ചുവാവക്ക് കഥയൊക്കെ നല്ലോണം പറയുന്നുണ്ടല്ലോ, കേട്ടിരിക്കാന്‍ അതിന്റേതായൊരു സുഖം, പിന്നേ കിച്ചുവാവ തന്നെ പറയാറാകുമ്പഴത്തേക്കും പപ്പേടെകയ്യീന്ന് മൈക് വാങ്ങിച്ചേക്കണം കേട്ടോ......... !! അപ്പോ പപ്പകൊണ്ട് വരുന്ന കളിപ്പാട്ടം ഒക്കെ നോക്കിയിരിക്കുവാരിക്കും ഇല്ലേ??
ഈ ആന്റീടെ വകയൊരു ഉമ്മ പിടിച്ചോ കിച്ചൂസ് !! അപ്പോ ഇനീം അടുത്ത വിശെഷങ്ങള്‍ക്കായി കാത്തിരിക്കുന്നു....
ഒരുപാട് ഒരുപാട് സ്നേഹത്തോടെ
അച്ചു

മൂസാക്കാ ടീച്ചറമ്മ പറഞ്ഞപോലെ പുതുമയുള്ള ആശയവും അവതരണവും, ഇനിയും കിച്ചുവിന്റെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു...

hi said...

ഹഹാ..കൊള്ളാം. നല്ല അവതരണം. കിച്ചു ഇപ്പൊഴേ ഇങ്ങനെ വര്‍ത്താനം പറഞ്ഞാല്‍ വലുതായാല്‍ പപ്പയെ കടത്തിവെട്ടുമല്ലോ..
സംസാരത്തില്‍ ഒരു കുഞ്ഞിന്റെ കൊഞ്ചല്‍ രീതി വരുത്താമായിരുന്നു.

Unknown said...

കിച്ചു അപ്പന്റെ കുപ്പായമിട്ടല്ലൊ.. എന്നാലും പറച്ചിലിലേ കുട്ടിത്തം പോയില്ലാട്ടോ..!

Anonymous said...

കിച്ചൂട്ടാ........
കലക്കി മോനൂട്ടാ........
മൂസ പോത്ത് പോലെ വളര്‍ന്നിട്ടാ “കനല്‍” ആയത്...
കിച്ചൂട്ടന്‍ ഇത്ര ചെറുപ്പത്തിലേ “തീപ്പൊരി” ആണല്ലോ....
പെട്ടെന്ന് വലുതായിട്ട് വാ....
നമുക്ക് ഈ ബൂലോഗരെ ശരിപ്പെടുത്താം...

മൂസാക്കാ......
ഈ ആശയത്തെ അഭിനന്ദിക്കാതെ വയ്യാ....
കിച്ചൂട്ടന്‍റെ കുസൃതികള്‍ ഇനിയും പ്രതീക്ഷിക്കുന്നു...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മോനേ കിച്ചൂ ...
പപ്പായ്ക്ക് എഴുതുവാനുള്ള കഴിവ് കിട്ടിയത് കണ്ടൊ..
അതാണ് കിച്ചൂന്റെ കഴിവ് ഹിഹി...
കിച്ചുവിനെ വായനക്കാരില്‍ എത്തിക്കുവാന്‍ താങ്കള്‍ക്ക് കഴിഞ്ഞിരിക്കുന്നു.
എന്തായാലും തുടക്കം നന്നായിരിക്കുന്നൂ അനുമോദനത്തിന്റെ പൂച്ചെണ്ടുകള്‍ നല്‍കുന്നൂ..
ആശംസകള്‍..

ഹരിയണ്ണന്‍@Hariyannan said...

ഈ കൊച്ചിന്റെ മുഖത്തുനോക്കീട്ട് എന്തുപാവമാ..

മോനേ കിച്ചൂ നീ നിന്റെ അപ്പനൊരു കൊട്ടേഷന്‍ വാങ്ങിക്കൊടുക്കണേ...

പൂച്ച സന്ന്യാസി said...

മ്യാവൂ...മ്യാവൂ....കൊച്ചു മൂസ ഏതായാലും കലക്കി, ആ മുഖത്ത് നിന്ന് കണ്ണ് മാറ്റാന്‍ പറ്റുന്നില്ല, നിഷകളങ്കമായ ചിരി. പിന്നെ കഥയില്‍ കാര്യമില്ലാതില്ല, കുറച്ചുകൂടി 'വാവ' ശൈലി വന്നിരുന്നെങ്കില്‍ ഒരു കുഞ്ഞികഥ തന്നെ ആയിരുന്നേനേ, എന്നാലും ഇത്രയും വായനക്കാരില്‍ എത്തിച്ച മൂസക്കായ്ക്ക് അഭിനന്ദനങ്ങള്‍...മ്യാവൂ....മ്യാവൂ...

കനല്‍ said...

മലയാളി,
വായിക്കാതെ തേങ്ങ ഉടച്ചതിന്
മാണിക്യം,
പൊട്ടാത്തത് വീണ്ടും ഉടച്ചതിന്
മാലാഖ,റനൂഫ്,അശ്വതി
കമന്റിന്
ഷമ്മിയുടെ ,
നിര്‍ദ്ദേശത്തിന്, കിച്ചു കൊഞ്ചല്‍ തുടങ്ങിയാല്‍ ആ രീതിതന്നെ ഉപയോഗിക്കാം
വിജിലിന്റെ,
കമന്റിന്
പിന്നെ പൂച്ചയുടെയും

എല്ലാത്തിനും നന്ദി

Unknown said...

നാലുമാസമായിട്ടുള്ള ഓരാളെങ്ങനെയ കഥയെഴുതുന്ന്വ്‌ വായിച്ചു തുടങ്ങിയതു ഞെട്ടലോടെയാണു

sunil damodaran said...

good